കമ്പിൽഎ.എൽ പി സ്കൂളിൽ പഠനോത്സവം നടത്തി
കമ്പിൽ :- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കമ്പിൽ എ.എൽ പി സ്കൂളിൽ പഠനോത്സവം നടത്തി. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി. പി.ടി.രമേശൻ അധ്യക്ഷത വഹിച്ചു, ടി.പി.നാരായണൻ മാസ്റ്റർ ,ടി.വി.സുശീല ടീച്ചർ ,ഏ ഒ.പവിത്രൻ ,പി.അലി മാസ്റ്റർ, കെ. തുഷാര എന്നിവർ സംസാരിച്ചു.
HM കെ.രാമകൃഷ്ണൻ സ്വാഗതവും കെ .സ്മിത നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ നാറാത്ത് പഞ്ചായത്ത് മെമ്പർ സി.എച്ച് സജീവൻ എൻഡോവ്മെൻറ് വിതരണം ചെയ്തു.