കണ്ണാടിപ്പറമ്പ് ദേശ സേവാ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും എന്റോവ്മെന്റ് വിതരണവും നടത്തി



കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദേശ
സേവാ യു പി സ്കൂളിൽ അനുസ്മരണ സമ്മേളനവും ബോധവൽക്കരണ ക്ലാസും പി ടി എ ജനറൽ ബോഡിയും എന്റോവ്മെന്റ് വിതരണവും നടത്തി.

റിട്ട: എ ഇ ഒ പി. സുരേന്ദ്രൻ മാസ്റ്റർ ടി സി നാരായണൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണവും എന്റോവ് മെന്റ് വിതരണവും നടത്തി. കണാരൻ ചെട്ടിയാർ പി. രാഘവൻ
എന്നിവരുടെ പേരിലുള്ള എന്റോവ്മെന്റ്, എൻ ഇ രാകേഷിന്റെ പേരിലുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു.

കെ നിഷ ബോധവൽക്കരണ ക്ലാസെടുത്തു.
പി ടി എ പ്രസിഡണ്ട് കെ ബൈജു ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
റിട്ട: ഡി ഇ ഒ കെ . സുബ്രഹ്മണ്യ മാരാർ , എൻ മധുസൂദനൻ, കെ എം രമണി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പ്രധാന അദ്ധ്യാപിക കെ.വി ഗീത ടീച്ചർ സ്വാഗതവും ടി.കെ സുജല ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post