ഭരണഘടനയും സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി
മയ്യിൽ :- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി വയോജനവേദിയുടേയും അഖിലേന്ത്യാ ലോയേഴ്സ് യൂനിയന്റേയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനയും സമൂഹവും എന്ന വിഷയത്തിൽ അഡ്വക്കേറ്റ് പി.വി.അഭയകുമാർ പ്രഭാഷണം നടത്തി.കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാമചന്ദ്രൻ നമ്പ്യാർ, പി.രാഘവൻ എന്നിവർ സംസാരിച്ചു.കെ.മോഹനൻ സ്വാഗതം പറഞ്ഞു.