വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാജ്ഞലിൾ അർപ്പിച്ചു മുല്ലക്കൊടി സി.ആർ.സി. വായനശാല
മുല്ലക്കൊടി :- കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാജ്ഞലിൾ അർപ്പിച്ചു കൊണ്ട് മുല്ലക്കൊടി സി.ആർ.സി. വായനശാല യിൽ നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ പരിപാടിയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ആ മുഖഭാഷണവും മോഹനൻ കാരക്കിൽ പ്രതിജ്ഞ വാചകം ചൊല്ലീ കൊടുത്തു. പരിപാടിയിൽ കെ.ദാമോദരൻ അദ്ധ്യക്ഷനായി. ഒ.എം.ദിവാകരൻ സ്വാഗതവും പി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.കെ.സി.സോമൻ നമ്പ്യാർ, പി.പുരുഷോത്തമൻ ,എന്നിവർ സംസാരിച്ചു.പി.വി.രജേന്ദ്രന്റെ കവിതാലാപനവും ഉണ്ടായി.