കെ എസ് എസ് പി യു നാറാത്ത് യൂണിറ്റ് സമ്മേളനം നടത്തി
നാറാത്ത്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) നാറാത്ത് യൂണിറ്റ് സമ്മേള നത്തോടനുബന്ധിച്ച് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും പെൻഷണറുമായ തെയ്യം കലാകാരൻ എം.വി ബാലകൃഷ്ണ പണിക്കരെ ആദരിച്ചു.
നാറാത്ത് കൈവല്യാശ്രമം മഠാധിപതി കൈവല്യാനന്ദ സരസ്വതി സ്വാമികൾ അനുമോദന അനുഗ്രഹ പ്രഭാഷണം നടത്തി.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ എം കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി പി പി മോഹനൻ, ജില്ലാ കമ്മിറ്റിയംഗം ഇ.പി പത്മനാഭൻ മാസ്റ്റർ, കെ.കെ രാജൻ, ടി. കമ്മാരൻ നായർ, എ.രാഘവൻ, സി. ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.