പുസ്തകാസ്വാദനം നടത്തി
മയ്യിൽ : കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി വായനാ വേദിയുടെ ആഭിമുഖ്യത്തിൽ കാശ്മീരിലെ പുൽവാമ യിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എം.ടി.വാസുദേവൻ നായരുടെ പ്രശസ്ത നോവൽ "രണ്ടാമൂഴം " പുസ്തകാസ്വാദനം നടത്തി. ശ്രീ.കെ.കെ.ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ ശ്രീ.കെ.എൻ.മോഹനൻ നമ്പ്യാർ അവതരണം നടത്തി.കെ.കെ.രാമചന്ദ്രൻ നമ്പ്യാർ, പി.വി.ശ്രീധരൻ മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, പി.ദിലീപ് കുമാർ മാസ്റ്റർ, കെ.വി.യശോദ ടീച്ചർ, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.ശ്രീധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.