ഷുഹൈബ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം നടത്തി
കമ്പിൽ :- യൂത്ത് കോൺഗ്രസ്സ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷി അനസ്മരണ പൊതുയോഗം കമ്പിൽ നടത്തി.
ചടങ്ങ് മുൻ എം എൽ എ എ.പി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു.. കെ പി സി സി മീഡിയാ മെമ്പർ അഡ്വ.ബി ആർ എം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി.
ഒ നാരായണൻ ,റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ധീൻ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.സുധിഷ് നാറാത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.