കളിക്കൂട്ടം പഠനക്യാമ്പ് സംഘടിപ്പിച്ചു


ചട്ടുകപ്പാറ :കോർലാട് ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കളിക്കൂട്ടം പഠനക്യാമ്പ് സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ വി രവീന്ദ്രൻ അധ്യക്ഷനായി. എം പി പങ്കജാക്ഷൻ, പി കെ പുരുഷോത്തമൻ, എ സന്തോഷ് എന്നിവർ സംസാരിച്ചു. ബിആർസി ട്രൈനർ ശ്രീജിത്ത് വെള്ളുവയൽ, വി പ്രവീൺ എന്നിവർ സർഗ്ഗാത്മക നാടക പരിശീലനത്തിന് നേതൃത്വം നൽകി. എം പി രാജേഷ് സ്വാഗതവും ബി കെ വിജേഷ് നന്ദിയും പറഞ്ഞു.
Previous Post Next Post