വിപണി കീഴടക്കാൻ ഇനി ഡ്രോപ്സ് ഫുഡ്സ്
നാറാത്ത്: പാമ്പുരുത്തി ഡ്രോപ്സ് ഫുഡ്സ് പായ്ക്കിങ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസറും ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനറുമായ KP മുസ്തഫ, വൈസ് ചെയർമാൻ മുസ്തഫ പാറേത്ത്, ഖജാഞ്ചി ഷൗക്കത്തലി പാലങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ വി ടി മുസ്തഫ ആശംസ പറഞ്ഞു. ഡ്രോപ്സ് വർക്കിങ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. റഫീഖ് അമാനി പ്രാർഥന നടത്തി. പൊതുയോഗം കൺവീനർ KP മുസ്തഫ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന പ്രവാസി പ്രതിനിധി KP അബ്ദുർ റഹീമിനു നൽകി ഡ്രോപ്സ് പ്രസിഡന്റ് എം അബൂബക്കർ നിർവഹിച്ചു. കെ പി ഇബ്രാഹീഠ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. എം റാസിഖ് നന്ദി പറഞ്ഞു. വി കെ ബഷീർ, KP ഫൈസൽ, ഖാദർ പൊയ്യക്കൽ, എ ഷിജു, എം ഷൗക്കത്തലി, മുസ്തഫ ആദം, വി കെ ജാഫർ, മുസ്തഫ ആദം, ഷമീം പാലങ്ങാട്ട്, വി ടി സഹീർ സംബന്ധിച്ചു. ഡ്രോപ്സ് വനിതാ അംഗങ്ങൾ, ജൂനിയർ അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ നിറസാന്നിധ്യം ലളിതമായ ചടങ്ങിനെ മഹനീയമാക്കി. ലാഭത്തിന്റെ നല്ലൊരു വിഹിതം സാന്ത്വന പ്രവർത്തനങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ, മായമില്ലാത്ത രുചി, മതിലില്ലാത്ത സാന്ത്വനം എന്ന പ്രമേയത്തിലുള്ള നവസംരംഭത്തിന് എല്ലാവിധ പിന്തുണയും പ്രാർഥനയും സഹകരണവും എന്നും ഉണ്ടാവണമെന്നും ടീം ഡ്രോപ്സ് അഭ്യർത്ഥിച്ചു. തുടർന്ന് യൂനിറ്റ് സന്ദർശനവും വിൽപനയും നടത്തി.