കണ്ണാടി സാംസ്കാരിക കൂട്ടായ്മയും രജത ജൂബിലി പുരസ്കാര സമർപ്പണവും നടന്നു
കമ്പിൽ : കണ്ണാടി ലിറ്റിൽ മാസികയുടെ രജത ജൂബിലി ആഘോഷങ്ങൾ കമ്പിൽ സംഘ മിത്ര ഹാളിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.താഹിറ ഉൽഘാടനം ചെയ്തു.കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ എഴുത്തുകാരൻ എൻ.ഇ.സുധീർ മുഖ്യ പ്രഭാഷണവും കണ്ണാടി പുരസ്കാര വിതരണവും നടത്തി.
സിദ്ദിഖ് നദ്വി പേരൂർ, മുഹമ്മദ് ശമീം, കെ ടി ബാബുരാജ്, കെ പി നസീർ, ഫാറൂക്ക് ഇരിക്കൂർ ,സി വിനോദ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സി.വി.സലാം, ശ്രീധരൻ സംഘമിത്ര ,ബഷീർ കണ്ണാടിപ്പറമ്പ, സൈനുദ്ദീൻ ചേലേരീ, ടി.പി.ഹംസ എന്നിവർ സംസാരിച്ചു.