മികവുത്സവം സംഘടിപ്പിച്ചു
മയ്യിൽ എ എൽ പി സ്കൂൾ പഠനോത്സവത്തിന്റെ ഭാഗമായി മികവുത്സവം സംഘടിപ്പിച്ചു. മികവ് പ്രദർശനം, ഇംഗ്ലീഷ് സ്കിറ്റ്, ഒറിഗാമി, ഗണിത കൗതുകം, ഭാഷാകേളികൾ, ശാസ്ത്രകൗതുകം, എന്നിവ നടന്നു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രാധിക പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ ഉഷ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഒയം ചന്ദ്രമതി, എം.പി മുഹമ്മദ്, റീന സി കെ എന്നിവർ സംസാരിച്ചു. മാസ്റ്റർ ദർശക് സുധീഷ് സ്വാഗതവും ഷിഫാന മുഹമ്മദ് നന്ദിയും പറഞ്ഞു.