'നമ്മൾ ജനങ്ങൾ ' ശാസ്ത്രകലാജാഥ നാളെ
മയ്യിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നമ്മൾ ജനങ്ങൾ ശാസ്ത്ര കലാജാഥയ്ക്ക് നാളെ ഫെബ്രു 9 ന് വൈകു.4 മണിക്ക് മയ്യിൽ ബസ് സ്റ്റാന്റിൽ സ്വീകരണം നൽകും. ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ മുഖ്യ പ്രമേയമായുള്ള ഒരു മണിക്കൂർ നാടകവും സംഗീതശില്പങ്ങളുമാണ് കലാജാഥയിൽ ഉണ്ടാവുക.ഇന്ത്യൻ നിയമവാഴ്ചയുടെ അടിത്തറയാണ് ഭരണഘടന. സമകാലിക സാമൂഹ്യഗതി വിഗതികളെ ഭരണഘടനയുടെടെയും പശ്ചാത്തലത്തിൽ അനാവരണം ചെയ്യുന്ന കലാജാഥയുടെ രചന സുരേഷ് ബാബു ശ്രീസ്ഥ,എം.എം സചീന്ദ്രൻ എന്നിവരാണ്.പ്രേംകുമാർ വടകര സംഗീതവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചു.പ്രകാശൻ കടമ്പൂർ ക്യാപ്റ്റനും കെ.ശാന്തമ്മ മാനേജരുമായുള്ള ജാഥയിൽ സുധീർ ബാബു കരിങ്കൽക്കുഴി, അവന്തിക സന്തോഷ്,പ്രകാശൻ തൈക്കണ്ടി, മനോജ്അഴീക്കോട്, പ്രശാന്ത് ചെറുപഴശ്ശി, ആര്യ വടക്കിനിയിൽ, സേതു പുഷ്പജൻ,അരുൺ ശിവൻ ഫിലിപ്പ് മാത്യു മലപ്പട്ടം,അഞ്ജന പ്രകാശ് എന്നിവർ അംഗങ്ങളാണ്. 7 മണിക്ക് വടുവൻ കുളത്തും ജാഥയ്ക്ക് സ്വീകരണം നൽകും.