ഷുഹൈബ് അനുസ്മരണദിനാചരണത്തിന്റ ഭാഗമായി "വിത്ത് പേന"വിതരണം ചെയ്തു
കുറ്റ്യാട്ടൂർ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണദിനാചരണത്തിന്റെ ഭാഗമായി"പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ,ഭൂമിയെ രക്ഷിക്കൂ"എന്ന മുദ്രാവാക്യവുമായി "വിത്ത് പേന"വിതരണം ചെയ്തു.
മയ്യിൽ ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോകസഭാ ജനറൽ സെക്രട്ടറി ശ്രീമതി.അമൃത രാമകൃഷ്ണൻ പേന വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുശാന്ത് മടപ്പുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യുനപക്ഷ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.പി.സിദ്ദിഖ്,AIUWC സംസ്ഥാന കോർഡിനേറ്റർ ഷാഫി കോറളായി,സ്കൂൾ പ്രിൻസിപ്പൽ രാജഗോപാലൻ മാസ്റ്റർ,കെ.എസ്.യൂ മുൻ ജില്ലാ സെക്രട്ടറി ധനേഷ് കുറ്റ്യാട്ടൂർ,ഗ്രേഷ്യസ് സ്കൂൾ ട്രസ്റ്റ് സെക്രട്ടറി കെ.പി.അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് .സി.വി.സ്വാഗതവും AIUWC ജില്ലാ സെക്രട്ടറി പ്രജീഷ് കോറളായി നന്ദിയും പറഞ്ഞു.