റോഡിനിരുവശവും കാട് മൂടിയ അവസ്ഥയിൽ; വഴി യാത്രക്കാർ ദുരിതത്തിൽ


കൊളച്ചേരി :- കൊളച്ചേരി മുക്കിനും നാലാം പിടികയ്ക്കും ഇടയിൽ റോഡിനിരുവശവും കാടുമൂടി കിടക്കുന്നത് വഴിയാത്രയ്ക്കാർക്ക് ദുരിതമാവുന്നു. വാഹനങ്ങൾ വരുമ്പോൾ വഴിയാത്രക്കാർക്ക് മാറി നിൽക്കാൻ പോലും സാധിക്കാതെ ജീവൻ പണയം വച്ച് റോഡിൽ തന്നെ നിൽക്കേണ്ട സ്ഥിതിയാണ്. കുട്ടികളുമായി ഈ റോഡിലൂടെ യാത്ര ചെയ്യാൻ തന്നെ പലർക്കും ഭയമാണ്. വളവുള്ള റോഡിലെ ഈ ദുരിതത്തിന് അറുതി വരുത്താനായി അധികാരികൾ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post