മാർച്ച് 2  ദിവസ വിശേഷം




1807- 1808 ജനുവരി ഒന്ന് പ്രാബല്യത്തിൽ അടിമ വ്യാപാരം നിർത്തലാക്കാൻ യു എസ് കോൺഗ്രസ് തീരുമാനം...
1888- കോൺസ്റ്റാന്റിനോപ്പിൾ കരാർ ഒപ്പിട്ടു.. സൂയസ് കനാൽ വാണിജ്യ ഗതാഗതത്തിന് തുറന്ന് കൊടുത്തു...
1924- തുർക്കി ഓട്ടോമൻ സാമ്രാജ്യത്വം അവസാനിച്ചു..
1933- സിനിമാ ചരിത്രത്തിലെ അത്ഭുതമായ കിങ് കോങ് റിലീസായി...
1946- ഹോചിമിൻ ഉത്തര വിയറ്റ്നാം പ്രസിഡന്റായി...
1965- ഉത്തര വിയറ്റ്നാമിൽ അമേരിക്ക, ഓപ്പറേഷൻ റോളിങ്ങ് തണ്ടർ എന്നു പേരിട്ട ബോംബ് ആക്രമണം തുടങ്ങി..
1969- കോൺകോർഡ് സൂപ്പർ സോണിക് വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടന്നു..
1970- റൊഡേഷ്യ സ്വതന്ത്രമായി...
1972- വ്യാഴത്തിന് അപ്പുറമുള്ള ഉൽക്ക മേഖല താണ്ടി ആദ്യമായി സഞ്ചരിച്ച പയനിയർ 10 ഉപഗ്രഹം അമേരിക്ക വിക്ഷേപിച്ചു.
1974- അമേരിക്കൻ പ്രസിഡന്റ്  റിച്ചാർഡ്‌ നിക്സൺ, വാട്ടർ ഗേറ്റ് വിവാദത്തിൽ കുറ്റക്കാരൻ എന്നു ഗ്രാൻഡ് ജൂറി കണ്ടെത്തി..
1981- ചെറു ഗ്രഹമായ 5020 അസിമോവ് കണ്ടെത്തി
1983- സോണി, ഫിലിപ്സ് കമ്പനികൾ കോംപാക്ട് ഡിസ്ക് (സി.ഡി) പുറത്തിറക്കി
1989- ക്ളോറോഫ്‌ളൂറോകാർബണിന്റെ ഉത്പാദനം 2000 മുതൽ നിർത്തിവയ്ക്കാനുള്ള ഉടമ്പടി 12 യൂറോപ്യൻ രാജ്യങ്ങൾ ഒപ്പുവച്ചു.
1992- ഉസ്ബെക്കിസ്ഥാൻ, മാൾഡോവ എന്നീ രാജ്യങ്ങൾ യു.എൻ അംഗങ്ങളായി...
1995- യാഹൂ പ്രവർത്തനമാരംഭിച്ചു..
2002- ഓപ്പറേഷൻ അനക്കോണ്ട - യു എസ് സൈന്യം അഫ്ഗാനിൽ..
2006 - യു.പി.എ. സർക്കാരിനെ പിന്തുണക്കുന്നതിൽനിന്ന് CPI(M) പിൻമാറിയ ഇന്തോ- യു എസ് ആണവ കരാർ ഒപ്പു വച്ചു
2016- ദുബായിൽ നിന്ന് ന്യൂസിലാൻഡിലെ ഓക്‌ലന്റിലേക്കു,  14200 കി.മി ദൂരം 16 മണിക്കൂർ 24 മിനിട്ട് ഇടവേളയില്ലാതെ പറന്ന് എമിറേറ്റ്സ് വിമാനം (ബോയിങ് A380) ചരിത്രം സൃഷ്ടിച്ചു...
2016- അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ 340 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കൻ ഗഗന സഞ്ചാരി സ്കോട്ട് കെല്ലിയും റഷ്യൻ ഗഗന സഞ്ചാരി മിഖായിൽ കോർണിയെൻകോവും ഭൂമിയിൽ തിരിച്ചെത്തി

ജനനം
1824- കോൺസ്റ്റാന്റിൻ ഉഷിൻസ്കി.. റഷ്യൻ ശാസ്ത്ര ബോധന ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്
1917- ലാറി ബേക്കർ - ഇംഗ്ലണ്ട്കാരനായി ജനിച്ച് മലയാളിയായി ജീവിച്ച ചെലവ് കുറഞ്ഞ വീട് നിർമാണ മാതൃക വഴി പ്രശസ്തൻ...
1920- വി. ആനന്ദക്കുട്ടൻ നായർ.. സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ...
1922- കെ.സി.എസ് മണി - 1947 ജൂലൈ 25 ന് സർ സി.പിയെ വെട്ടിയത് വഴി ചരിത്രത്തിലിടം നേടിയ വിപ്ലവകാരി...
1935- കുന്നുക്കുടി വൈദ്യനാഥൻ... പ്രശസ്ത വയലിൻ വിദ്വാൻ.. രോഗങ്ങൾ മാറ്റാനുള്ള സംഗീതത്തിന്റെ കഴിവിനെ കുറിച്ച് ഗവേഷണ രേഖ തയ്യാറാക്കി...
1926- പി.കെ. വാസുദേവൻ നായർ.. മുൻ കേരള മുഖ്യമന്ത്രി..
1931- മിഖായേൽ ഗോർബച്ചേവ്.. ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക വഴി സോവിയറ്റ് യൂണിയനിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച ഭരണാധികാരി.. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ്
1963- വിദ്യാസാഗർ- നിരവധി ഹിറ്റ് ഗാനങ്ങൾ ചെയ്ത സംഗീത സംവിധായകൻ...

ചരമം
1840 - വിൽഹെം ഓൾബേർസ്‌ - ഉൽക്കകളെ കുറിച്ചു പഠനം നടത്തിയ ജർമൻ വാന ശാസ്ത്രഞ്ജൻ..
1922- സി.വി.രാമൻ പിള്ള - മാർത്താണ്ഡവർമ്മ, ധർമ്മരാജ തുടങ്ങിയ ചരിത്രാഖ്യായികകളുടെ ശിൽപ്പി...
1930- ഡി എച്ച്‌ ലോറൻസ് - ഇരുപതാം നൂറ്റാണ്ടിലെ വിവാദ നായകനായ ഇംഗ്ലീഷ് സാഹിത്യകാരൻ.. ലേഡി ചാറ്റർജിയുടെ കാമുകൻ എന്ന കൃതി ഇദ്ദേഹത്തിന്റേതാണ്..
1939- ഹോവർഡ് കാർട്ടർ- ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ.. തൂതുംഖാന്റെ ശവകുടീരം കണ്ടെത്തിയത് ഇദ്ദേഹം ആണ്‌.
1949- സരോജിനി നായിഡു - ഇന്ത്യയുടെ വാനമ്പാടി - ആദ്യ വനിതാ ഗവർണർ - കോൺഗ്രസ് പ്രസിഡന്റ്. ഗാന്ധിജിയെ മിക്കി മൗസ് എന്ന് വിളിക്കാൻ അടുപ്പം..
1954.. പി. ശങ്കരൻ നമ്പ്യാർ... സമസ്ത കേരള സാഹിത്യ പരിഷത്ത് സ്ഥാപകാംഗം..
2013 - വി.ബി. ചെറിയാൻ - കമ്യൂണിസ്റ്റ് തൊഴിലാളി നേതാവ്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തായി...
(സംശോധകൻ - കോശി ജോൺ - എറണാകുളം)

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ 9447885 140)
Previous Post Next Post