പി.പി.പവിത്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
മയ്യിൽ :- കുറ്റ്യാട്ടൂർ മണ്ഡലം തണ്ടപ്പുറം ബൂത്ത് പ്രസിഡണ്ടായിരിക്കെ അന്തരിച്ച പി.പി.പവിത്രന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനടത്തി. പുഷ്പാർച്ചനയ്ക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് പി.വി.സതീശൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ടുമാരായ വി.സുധാകരൻ, കെ. പ്രദീപൻ, കെ.അനിൽ ,കെ കെ.ബഷീർ, ഷാജി ,രത്ന രാജ് മാണിയൂർ, വി.അശോകൻ, തുടങ്ങിയവർ നേതൃത്വം നൽകി.
അനുസ്മരണത്തിന്റെ ഭാഗമായി വൈകുന്നേരം തരിയേരി ടൗണിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം പ്രമുഖ വാഗ്മിയും KPCC മെമ്പറുമായ ഒ.നാരായണൻ ഉദ്‌ഘാടനം ചെയ്തു . ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.എം.ശിവദാസൻ അടക്കമുള്ള നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.