പുസ്തകാസ്വാദന ചർച്ച സംഘടിപ്പിച്ചു 



മുല്ലക്കൊടി സി.ആർ.സി. വായനശാല ജൈവ വായനാ വേദി സംയുക്താഭിമുഖ്യത്തിൽ ശ്രീധരൻ സംഘമിത്രയുടെ മേടം സാക്ഷി എന്ന നാടകത്തെ അധികരിച്ച് നടന്ന പുസ്തകാസ്വാദന ചർച്ചയിൽ വിഷയം അവതരിപ്പിച്ച് കെ.പി.കുഞ്ഞികൃഷ്ണൻ സംസാരിച്ചു. ചർച്ചയിൽ ഒ .എം .ദിവാകരൻ, പി.വി.രാജേന്ദ്രൻ, കെ.ദാമോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ എം.രമേശൻ സ്വാഗതം പറഞ്ഞു.ബാലൻ മുണ്ടോട്ട് അദ്ധ്യക്ഷനായി.കെ.സി.മഹേശൻ മാസ്റ്റർ നന്ദി പറഞ്ഞു.
Previous Post Next Post