ഷിനോജിന് സാമ്പത്തീക സഹായം നൽകി
വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ ജീവനക്കാരുടെ സ്നേഹധാര പദ്ധതിയിൽ നിന്നുള്ള സാമ്പത്തീക സഹായം ഉത്തരമേഖല ചീഫ് എഞ്ചിനീയർ ബാബു തോമസ് ,കരിങ്കൽ കുഴിയിലെ വി.വി.ഷിനോജിന് കൈമാറി.
ചികിത്സാസഹായ കമ്മറ്റി കൺവീനർ ഇ.രാജീവൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.ഗോപാലൻ ,എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.രമേശൻ ,എം തമ്പാൻ എന്നിവർ പങ്കെടുത്തു.