കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളിൽ നിക്ഷിപ്തം: അബ്ദുൾ നിസാർ
ചേലേരി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എല്ലാ തരത്തിലുമുള്ള മൂല്യച്യുതികളും ഇല്ലാതാക്കാൻ ഒറ്റ വഴി രക്ഷിതാക്കൾ അതീവ ശ്രദ്ധാലുക്കളായിരിക്കുക എന്നുള്ളതാണെന്ന് റിട്ടയർഡു് പോലീസ് കമാണ്ടന്റ് അബ്ദുൾ നിസാർ അഭിപ്രായപ്പെട്ടു. ചേലേരി തിബ്യാൻ കിഡ്സ് ഫെസ്റ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപയോഗം, കുട്ടികൾ ചൂഷണ വിധേയരാക്കപ്പെടൽ, ട്രാഫിക്ക് നിയമങ്ങൾ അനുസരിക്കപ്പെടാത്തതിനാലുള്ള വാഹന അപകടങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുവാൻ നാട്ടിൽ നിയമങ്ങളും പോലീസ് പോലുള്ള ഗവർമ്മെണ്ട് ഡിപ്പാർട്ടുമെന്റുകളും ഉണ്ടെങ്കിലും രക്ഷിതാക്കൾ അതീവ ശ്രദ്ധാലുക്കളായാൽ വലിയ മാറ്റങ്ങൾ തന്നെ സമൂഹത്തിൽ ഉണ്ടാക്കുവാൻ കഴിയുമെന്ന്
വാദി രിഫാഈ എഡ്യുകേഷൻ സെൻറർ ചേലേരി രിഫാഈ നഗറിൽ നടന്ന പരിപാടി മിദ്ലാജ് സഖാഫി അധ്യക്ഷത വഹിച്ചു
അവാർഡ് ദാനം മുസ്തഫ ഹാജി യും സമ്മാനദാനം വി പി അബ്ദുള്ള ഹാജി നിർവഹിച്ചു. മുഹമ്മദ് സഖാഫി കാലടി, ശംസുദ്ദീൻ മസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ വായഴൂർ, നാസർ മസ്ലിയാർ മാണിയൂർ ,ഖൽഫ ഇബ്രാഹിം, ഖൽഫ യൂസഫ്, എന്നിവർ ആശംസ പ്രസംഗം നടത്തി, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി ,അഷ്ക്കർ അരിമ്പ്ര ,ഉനൈസ് പൂതപ്പാറ, സമദ് കാരാട്ട്, എസ് പി അശറഫ് വടക്കെ മൊട്ട, ഒ വി ഇബ്രാഹിം, ആർ കെ.അബ്ദുറഹ്മാൻ, എന്നിവർ വിവിധ അവാർഡുകൾ നൽകി കെ വി .അഫ്സൽ നന്ദിയും പറഞ്ഞു.