വൃദ്ധയ്ക്ക് സാന്ത്വനമായി സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം കട്ടിൽ നൽകി
കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം കൊളച്ചേരി പറമ്പിലെ അരിങ്ങേത്ത് ജാനകിക്ക് കട്ടിൽ നൽകി.
മകനും ,ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും രോഗാവസ്ഥയിൽ കിടപ്പിലായ ഭർത്താവുമൊത്താണ് ജാനകി താമസിക്കുന്നത് .
സന്നദ്ധ പ്രവർത്തകരാണ് വീടിന്റെ നിലം കോൺക്രീറ്റ് ചെയ്ത് കൊടുത്തത്. കാൻസർ ബാധിതനായ ഏക മകൻ അടുത്ത ദിവസമാണ് മരണപെട്ടു. രോഗിയും ,നിവർന്ന് നടക്കാൻ പോലും പ്രയാസമുള്ള ജാനകി നിലത്ത് കിടക്കുന്ന അവസ്ഥ മനസിലാക്കിയാണ് സംഘമിത്ര പ്രവർത്തകർ കട്ടിൽ നൽകാൻ തയ്യാറായി മുന്നോട്ട് വന്നത് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പ്രസിഡൻറ് എ.കൃഷ്ണൻ ,സിക്രട്ടറി എം.ശ്രീധരൻ ,വൈസ്.പ്രസിഡന്റ്,എം.പി രാമകൃഷ്ണൻ ,കമ്മറ്റിയംഗം ഒ.വി രാമചന്ദ്രൻ ,CPM ബ്രാഞ്ച് സെക്രട്ടറി പി.കെ രവീന്ദ്രനാഥ് തുടങ്ങിയവർ സംബന്ധിച്ചു