ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കൾ


കണ്ണാടിപറമ്പ :- ടൌൺ ക്രിക്കറ്റ് ക്ലബ് കണ്ണാടിപറമ്പയുടെ നേതൃത്വത്തിൽ 22 വര്ഷങ്ങള്ക്ക് ശേഷം കണ്ണാടിപറമ്പ അമ്പല മൈതാനിയിൽ 03/03/19,10/03/19 തീയതികളിൽ  വച്ച് നടത്തിയ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ സ്റ്റാർ മഹൽ കടവത്തൂരും ബോയ്സ് മട്ടന്നൂരും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്റ്റാർ മഹൽ കടവത്തൂർ വിജയിച്ചിരിക്കുന്നു.
വിജയികൾക്ക് ബഹുമാനപെട്ട നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്യാമള അവർകൾ പുരസ്‌കാരം നൽകി.
ഞങ്ങളുടെ ഈ ടൂർണമെന്റ് വിജയത്തിനായി സഹകരിച്ച ക്ഷേത്ര ഭാരവാഹികൾക്കും നാട്ടുകാർക്കും നന്ദി അറിയിക്കുന്നു.
Previous Post Next Post