സീമന്ത സംഗമവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി



കൊളച്ചേരി ഗ്രാമപഞ്ചായത്ത് ICDS ന്റെ കീഴിലുള്ള സെന്റർ നമ്പർ 110 ചേലേരി കാറാട്ട് മോഡൽ അംഗൻവാടിയിൽ  സീമന്ത സംഗമവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി.
കൊളച്ചേരി PHC JHI വത്സല, അഗൻവാടി വർക്കർ EPവിലാസിനി ,അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
1976 മുതൽ ബാലവാടിയായി പ്രവർത്തിച്ച് തുടങ്ങിയ പ്രസ്തുത അംഗൻവാടിയിൽ 45 വർഷത്തോളം വർക്കറായി പ്രവർത്തിച്ചു വരുന്ന E .P. വിലാസിനി 2019 ഏപ്രിൽ മാസം വിരമിക്കുകയാണ് .
അവർക്ക് യാത്രയയപ്പ് നൽകുന്നതിനായി വാർഡ് മെമ്പർ കെ.പി ചന്ദ്രഭാനു ചെയർമാനായും, CK ജനാർദ്ദനൻ മാസ്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപികരിച്ച് പ്രവർത്തനം നടത്തി വരികയാണ്.
Previous Post Next Post