കോവിഡ് സ്ഥിരീകരിച്ച കൊളച്ചേരി പഞ്ചായത്ത് വളവിൽ ചേലേരി (14) വാർഡിൽ നിയന്ത്രണം ഏർപ്പെടുത്തി

 മയ്യിൽ പഞ്ചായത്തിലെ കയരളം വാർഡും (15) ,കുറ്റ്യാട്ടൂർ പത്താം വാർഡും (കട്ടോളി) പൂർണ്ണമായി അടച്ചിടും




കൊളച്ചേരി :-  ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയിൽ സമ്പർക്ക സാധ്യത കണക്കിലെടുത്ത് 33 വാർഡുകൾ പൂർണ്ണമായി  അടച്ചിടാനും 7 വാർഡുകളിൽ രോഗിയുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കലക്ടർ ഉത്തരവിട്ടു.

 കൊളച്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിച്ചു വരുന്ന അതിഥി തൊഴിലാളിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്ക സാധ്യത കണക്കിലെടുത്ത്  വാർഡ് 14 ലെ രോഗിയുടെ വീടിന് 100 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.കൂടാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മയ്യിൽ പഞ്ചായത്തിലെ കയരളം വാർഡും (15) പൂർണ്ണമായി അടച്ചിടാൻ ഉത്തരവായിട്ടുണ്ട്.

 സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ 1,9, ആറളം 9, ചെറുപുഴ 4, ചൊക്ലി 11, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 10,12,32, കല്ല്യാശ്ശേരി 8, കാങ്കോല്‍ ആലപ്പടമ്പ 4, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35, കരിവെള്ളൂര്‍ പെരളം 8, കേളകം 1,2, കോളയാട് 12, കുറ്റിയാട്ടൂര്‍ 10, മാലൂര്‍ 9, മട്ടന്നൂര്‍ നഗരസഭ 7,32, മയ്യില്‍ 15, മുഴക്കുന്ന് 12, മുഴപ്പിലങ്ങാട് 4, പന്ന്യന്നൂര്‍ 10, പയ്യന്നൂര്‍ നഗരസഭ 24, പയ്യാവൂര്‍ 9, പേരാവൂര്‍ 10, പിണറായി 19, തലശ്ശേരി നഗരസഭ 13,26,27, ഉളിക്കല്‍ 8,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചിറക്കല്‍ 12,  കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28, കേളകം 6, കൊളച്ചേരി 14, മട്ടന്നൂര്‍ നഗരസഭ 31, മൊകേരി 7, പേരാവൂര്‍ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 28, എരമം കുറ്റൂര്‍ 5, ചെറുപുഴ 19 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Previous Post Next Post