'മഹാബലിക്ക് പറയുവാനുള്ളത് ' ഏകപാത്ര നാടകത്തിൻ്റെ ഓൺലൈൻ ഉദ്ഘാടനം കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു

പാട്ടയം കലാഗ്രാമത്തിൻ്റെ ഏകപാത്ര നാടകമാണ് 'മഹാബലിക്ക് പറയുവാനുള്ളത് ' 

കമ്പിൽ :-  പാട്ടയം കലാഗ്രാമത്തിൻ്റെ 'മഹാബലിക്ക് പറയുവാനുള്ളത് ' എന്ന ഏകപാത്ര നാടകത്തിൻ്റെ ഓൺലൈൻ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു.

 'കണ്ണുകൾക്ക് പറയുവാനുള്ളത് ', പ്രളയം, പേമാരി എന്നീ നാടകങ്ങൾക്ക് ശേഷം സജിത്ത് പാട്ടയം രചിക്കുകയും അഭിനയിക്കുകയും ചെയ്ത ഏകപാത്ര നാടകമാണ് 'മഹാബലിക്ക് പറയുവാനുള്ളത് ' .

 ചടങ്ങിൽ നാടക പ്രവർത്തകരായ സജിത്ത് പാട്ടയം ,എ ൻ ബാബു എന്നിവർ പങ്കെടുത്തു.

Previous Post Next Post