തിങ്കളാഴ്ച ആരംഭിച്ച പ്രവേശന പ്രക്രിയ സെപ്റ്റംബർ 19 വരെ നീളും
തിരുവനന്തപുരം :- സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശന പ്രക്രിയ ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച പ്രവേശന പ്രക്രിയ സെപ്റ്റംബർ 19 വരെ നീളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നത്. 15 മിനിട്ട് ഇടവേള അനുവദിച്ചാണ് അലോട്ട്‌മെന്റ് സ്ലിപ്പിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോൺ, ക്വാറന്റൈൻ എന്നിവരിൽ പെട്ടവർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി അധ്യാപകരുടെ അഭാവമുണ്ടങ്കിൽ ഹൈസ്‌കൂൾ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബർ 28ന് ആരംഭിച്ച് ഒക്ടോബർ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്‌മെന്റുകൾക്ക് ശേഷം സപ്ലിമെന്ററി അപേക്ഷകൾ ഒക്ടോബർ 9ന് ആരംഭിക്കും. തെറ്റായ വിവരങ്ങൾ നൽകി ആദ്യ അലോട്ട്‌മെന്റിൽ കയറിപ്പറ്റിയവർക്ക് ശരിയായ വിവരങ്ങൾ നൽകി സപ്ലിമെന്റ് ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്.