ചേലേരി :- സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി ജലീലും, ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി കാട്ടി കമ്മീഷൻ കൈപ്പറ്റിയ മന്ത്രി ഇ.പി ജയരാജനും രാജി വെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
ചേലേരി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ചേലേരി മുക്കിൽ ബസാറിൽ സമാപിച്ചു. സമാപന സമ്മേളനം ചേലേരി മണ്ഡലം കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ പ്രേമാനന്ദൻ ചേലേരി ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ്സ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ പി.പി സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ശ്രീ യഹ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇർഷാദ് സി പി സ്വാഗതവും, കലേഷ് ചേലേരി നന്ദിയും പറഞ്ഞു. സജിത്ത്, രജീഷ്, അഖിൽ, പ്രവീൺ, മുസ്താസിൻ, തേജസ്സ് എന്നിവർ നേതൃത്വം നൽകി.