ജില്ലയില്‍ നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം

 ജില്ലയില്‍ നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം

കണ്ടെയിന്‍മെന്‍റ്  സോണുകളില്‍  ഇളവ് ബാധകമല്ല

കണ്ണൂർ :- ഇന്ന്  ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനപ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ രാത്രി 9.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഇനിയൊരുത്തരവുണ്ടാവുന്നതുവരെ തുടരാവുന്നതാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് ബാബു അറിയിച്ചു. 

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകള്‍ എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കോവി‍ഡ് 19 പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 04-09-2020 മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതാണ്ടെന്നും അദ്ദേഹം അറിയിച്ചു.

Previous Post Next Post