നാറാത്ത് :- ചേലേരി മുക്ക് - കമ്പിൽ - കണ്ണൂർ റൂട്ടിൽ നടത്തുന്ന AMS (Masafi ) ബസ്സ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലത്തെ കണ്ണൂരിലേക്കുള്ള യാത്രയിലാണ് അപകടം. റോഡിൽ നിന്നും വശത്തെ തോട്ടിലേക്ക് ബസ്സ് കൂപ്പുകുത്തി.
യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മഴയാണ് അപകട കാരണമെന്ന് കരുതുന്നു. മുന്നിലെ ജീപ്പിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തപ്പോൾ വശത്തേക്ക് തെന്നിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു.