മാണിയൂർ വേശാലയിലെ ബസ്സ് ഷെൽട്ടറും കൊടിമരവും നശിപ്പിച്ച നിലയിൽ

കുറ്റ്യാട്ടൂർ :-  കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ വേശാല ഇന്ദിരാ നഗറിൽ കോൺഗ്രസ്സ് സ്ഥാപിച്ച ബസ്സ് ഷെൽട്ടറും കൊടിമരവും നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 

മൂന്ന്  ബൈക്കുകളിലായി വന്ന സംഘമാണ്  തകർത്തതെന്ന് സമീപ വാസികൾ പറഞ്ഞു. ശബ്ദം കേട്ട് വീട്ടിനു പുറത്ത് വന്ന അയൽ വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നു. മയ്യിൽ പോലിസിൽ അറിയിച്ചു. കഴിഞ്ഞ ദിവസം വേശാലയിലെ തന്നെ  മറ്റൊരു ബസ്സ് കാത്തിരിപ്പ് കേന്ദ്രവും തകർക്കപ്പെട്ടിരുന്നു.



Previous Post Next Post