ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിൻ്റെ സുവർണ്ണ ജൂബിലി; യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റി ആഘോഷിച്ചു

മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭ സാമാജികനായിട്ട് 50 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷ സൂചകമായി  മയ്യിൽ ഗാന്ധിഭവനിൽ വച്ച് കെയ്ക്ക് മുറിച്ച്  ആഘോഷിച്ചു.

 കെ.പി.ശശിധരൻ, കെ.പി.ചന്ദ്രൻ മാസ്റ്റർ, ഇ.കെ.മധു, കെ.അജയകുമാർ,ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം, നിസാം മയ്യിൽ, ജബ്ബാർ നെല്ലിക്ക പാലം, മുസമിൽ പെരുവങ്ങൂർ, സജീർ എരിഞ്ഞിക്കടവ്, നൗഷാദ് കോറളായി,വിനീത് കടൂർ, അഖിൽ പെരുമാച്ചേരി, ആർ.പി. ശംസീർ, കെ.ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post