മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ച വെച്ച വാർഡ് മെമ്പറെ ആദരിച്ചു




കൊളച്ചേരി :-  കൊളച്ചേരി പഞ്ചായത്തിലെ മികച്ച വികസനം കാഴ്ച വെച്ച ഒമ്പതാം വാർഡ് മെമ്പർ  നിസാറിനെ ബോക്കാ ജൂനിയർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കായച്ചിറ ആദരിച്ചു.

 കൂടാതെ ലോക്ക് ഡൌൺ സമയങ്ങളിൽ നടത്തിയ ഫുട്ബോൾ കോണ്ടെസ്റ്റിൽ വിജയം നേടിയ അബ്ദുള്ള കമ്പിൽ,  മാപ്പിള പാട്ട്  മൽസരത്തിലെ വിജയികളായ അൻഷിദ്, ഉനൈസ്, സലീം, ശമ്മാസ്  എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

    കൊറോണ പ്രോട്ടോകോൾ അനുസരിച്ചു നടന്ന പ്രോഗ്രാമിൽ ബായിസ് സത്താർ അധ്യക്ഷ സ്ഥാനം വഹിച്ചു.അനസ് എംവി ചേലേരി സ്വാഗതവും ജാബിർ, യുസുഫ് എന്നിവർ നന്ദിയും രേഖപ്പെടുത്തി.

    യുസുഫ്.കെ.വി  , ഫൈസൽ എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു .മറ്റു ക്ലബ്‌ ഭാരവാഹികളായ അഫീഫ്,ജുനൈദ്,  മുഹമ്മദ്‌കുഞ്ഞി, മജ്‌നാസ്, സൈനുദ്ധീൻ, മുഫീദ്, സഹദ്  എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Previous Post Next Post