ഓണാഘോഷം സംഘടിപ്പിച്ചു
കുറ്റ്യാട്ടൂർ :- കോർലാട് ഇ എം എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ബാലസംഘം യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓണ സന്ദേശം നൽകിക്കൊണ്ട് കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വി രവീന്ദ്രൻ സിപിഐഎം കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം എം.പി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ബി രാജേഷ് സ്വാഗതവും ജോയിൻ സെക്രട്ടറി എ സന്തോഷ് നന്ദിയും പറഞ്ഞു.
ഓൺലൈനായി പൂക്കളം സെൽഫി ഫാമിലി ക്വിസ്സ് കുട്ടികൾക്കും മുതിർന്നവർക്കും വിവിധ പരിപാടികൾ എന്നിവ നടന്നു.