കോവിഡ് ബാധിച്ചു കേന്ദ്ര മന്ത്രി മരണപ്പെട്ടു

ന്യൂ ഡെൽഹി :- കൊവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു. റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയാണ് മരണപ്പെട്ടത്. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 

സെപ്തംബർ 11നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി വെൻ്റിലേറ്ററിലായിരുന്ന ഇദ്ദേഹം അല്പം മുൻപാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.

Previous Post Next Post