സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ്

 സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ്



കൊച്ചി :- സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. 

പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന. 

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Previous Post Next Post