അനുസ്മരണ യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനുസ്മരണ പ്രഭാഷണം നടത്തും
കൊളച്ചേരി :- ദീർഘകാലം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, ചേലേരിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച എം പി ദാമോദരൻ നമ്പ്യാരുടെ പത്താം ചരമവാർഷികം നാളെ ആചരിക്കുന്നു.
കൊളച്ചേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ ഇദ്ദേഹം ചടയൻ ഗോവിന്ദൻ, അ റാക്കൽ കുഞ്ഞിരാമൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം.1948ലെ പോലിസ് അധിക്രമത്തിൽ അധിക്രൂരമായി മർദ്ദനങ്ങൾ ഏറ്റു വാങ്ങിയ അദ്ദേഹം ആനേക കാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
നാളത്തെ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സി പി എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ facebook പേജിൽ രാത്രി 8 മണിക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ടി ഐ മധുസൂദനൻ അനുസ്മരണ പ്രഭാഷണം നടത്തും.