കോവിഡ് വ്യാപനം; കക്കാട് പാലവും സമീപ പ്രദേശങ്ങളും അടച്ചിടുന്നു
കണ്ണൂർ: കോവിഡ് സമൂഹ വ്യാപനത്തിന് സാധ്യത ഉള്ളതിനാൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കക്കാട് പാലം മുതൽ പുഴാതി ഹയർസെക്കൻഡറി സ്കൂൾ, എടച്ചേരി റോഡ്, പയങ്ങോടൻ പാറ ബസ് സ്റ്റോപ് വരെ യുള്ള പ്രദേശങ്ങൾ ഇന്ന് മുതൽ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു. കടകൾ ഒന്നും തന്നെ തുറക്കാൻ പാടുള്ളതല്ല. ആളുകൾ പുറത്തിറങ്ങാൻ പാടുള്ളതല്ലെന്നും പൊലീസ് അറിയിച്ചു. ടൗണുകളിൽ ആളുകൾക്ക് പ്രവേശനമുണ്ടായിരുക്കില്ല. പ്രധാന റോഡുകളിൽ മാത്രമായി ഗതാഗതം അനുവദിക്കും.
കൊറ്റാളി- കക്കാട് പുലൂപ്പിക്കടവ്- കുഞ്ഞി പളളി -കക്കാട് കുഞ്ഞി പളളി -എടച്ചേരി - ശ്രീപുരം എന്നീ മെയിൻ റോഡുകളിൽ മാത്രം ഗതാഗതം അനുവദിക്കും. മേൽ പറഞ്ഞ റോഡുകളിൽ വാഹനം നിർത്തിയിടുവാനും മറ്റും അനുവദിക്കുന്നതല്ലെന്നും ടൗൺ പൊലീസ് അറിയിച്ചു.