ഇന്ന് ദാദാഭായ് നവറോജി ജന്മദിനം
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917) ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു. വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.
ചോർച്ചാ സിദ്ധാന്തം
ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം. ഇന്ത്യയുടെ സമ്പത്ത് ഇഗ്ളണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടിപോയിരുന്നു. ശമ്പളമായും സമ്മാനമായും നികുതിയായുമായിരുന്നു ഈ സാമ്പത്തിക ചോർച്ച. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർഥിച്ചു.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ 2 മതു പ്രസിഡണ്ടു ആയിരുന്നു.. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്നു.. കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു.