മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യയുടെയും കോവിഡ് ഫലം നെഗറ്റീവ്, ആശുപത്രി വിട്ടു


കണ്ണൂർ :- മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇരുവരും ഇന്ന് ആശുപത്രി വിടും. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു.

പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു ഇരുവരും. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍. തോമസ് ഐസകിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

Previous Post Next Post