കണ്ണൂർ :- കണ്ണൂർ പോലീസ് ജില്ലയെ രണ്ടായി വിഭജിച്ചു.കണ്ണൂർ സിറ്റി ,കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് വിഭജിച്ചത്.
ജില്ലയിലെ ക്രമസമാധാനനില പരിഗണിച്ചാണ് പുതിയ മാറ്റം.ഇതോടെ രണ്ട് എസ്പി മാർക്കായി ജില്ലയുടെ ചുമതല വീതിച്ചു നൽകും.
ജില്ലയിലെ കണ്ണൂർ,തലശേരി സബ് ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി.
തളിപ്പറമ്പ്, ഇരിട്ടി സബ്ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് കണ്ണൂർ റൂറൽ.