കെ പി സി സി ആഹ്വാന പ്രകാരം പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തി



കൊളച്ചേരി :- പഞ്ചായത്ത് പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മൂക്ക് കയറിടുന്ന സർക്കാർ നടപടിയിലും ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്ത് ത്രിതലപഞ്ചായത്തുകളെ നോക്കുകുത്തിയായി മാറ്റുന്ന നടപടിയിലും പ്രതിഷേധിച്ച്  കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം  കൊളച്ചേരി, മയ്യിൽ , കുറ്റ്യാട്ടൂർ അടക്കം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾക്ക് മുമ്പിൽ കോൺഗ്രസ്സ് സത്യഗ്രഹ സമരം നടത്തി.

കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ നടന്ന  സത്യാഗ്രഹ സമരം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ
ഉൽഘാടനം ചെയ്തു. 
ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ ,സി.ശ്രീധരൻ മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ, എം.വി.മനോഹരൻ, ഒ.ദിനേശൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.നഫീസ്സ, പി.ഷറഫുന്നീസ,
എം.ഗോവിന്ദൻമാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
നേതാക്കളായ വത്സൻ, കെ.അച്ചുതൻ, അമീർ പള്ളിപ്പറമ്പ്, കെ.പി.മുസ്തഫ, ടി.കൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക്  നേതൃത്വം നൽകി.
കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രlസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു .ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ സ്വാഗതവും  ടി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഡി സി സി ജന.സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.പി ചന്ദ്രൻ മാസ്റ്റർ, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് ചെയർമാൻ സി.എച്ച് .മൊയ്തീൻ കുട്ടി, ജവഹർ ബാല മഞ്ച് ബ്ലോക്ക് ചെയർമാൻ ദേവരാജൻ മാസ്റ്റർ, ജവഹർ ബാല മഞ്ച് ജില്ലാ കോ ഓർഡിനേറ്റർ യു .പി. അനീഷ്, ഗ്രാമ പഞ്ചായത്തംഗം കെ.അജയകുമാർ, ദളിത്  കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രജീഷ് കോറളായി, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം നിസ്സാം മയ്യിൽ, പ്രവാസി കോൺഗ്രസ് നേതാവ് മുഹമദ് കുഞ്ഞി കോറളായി, നൗഷാദ് മുല്ലക്കൊടി, എ.രമേശൻ, സുനി കൊയിലേരിയൻ, അബ്ദുള്ള, പ്രേമരാജൻ പുത്തലത്ത്, കെ കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.

കുറ്റ്യാട്ടൂർ - മാണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ  സത്യാഗ്രഹ സമര  ന്യൂനപക്ഷ കോൺഗ്രസ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.പി.സിദ്ദിഖ് ഉൽഘാടനം ചെയ്തു.കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് കെ.സത്യൻ അധ്യക്ഷത വഹിച്ചു.മാണിയൂർ മണ്ഡലം പ്രസിഡണ്ട് പി.വി സതീശൻ, ബ്ലോക്ക് ജനറൽ സിക്രട്ടറി എം.വി.ഗോപാലൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ ,മണ്ഡലം വൈസ് പ്രസിഡണ്ട് വി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.
വി.രാജൻ, എൻ.വി.നാരായണൻ, എ.കെ.ശശിധരൻ, ഷിജു ആലക്കാടൻ, നൗഫൽ.ടി.ഷാജികുറ്റ്യാട്ടൂർ, വി.വി.രത്നരാജ്, വി.ബാലകൃഷ്ണൻ, സതീശൻ വി.പി. എന്നിവർ നേതൃത്വം നൽകി.

Previous Post Next Post