കൊളച്ചേരിയിൽ ഒരു വീട്ടിലെ ആറുപേർക്ക് കോവിഡ്
കൊളച്ചേരി: ഒരു വീട്ടിലെ ആറുപേർക്ക് അടക്കം ഏഴു പേർക്ക് പഞ്ചായത്ത് പരിധിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു . ഇവർക്കൊക്കെയും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സഹോദരന്റെ കുടുംബത്തിലെ അംഗങ്ങളാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആറു പേർ. 3,8,13,15 വയസ്സുള്ള കുട്ടികളും ഇതിൽ ഉൾപ്പെടും. ഇവർ പതിനൊന്നാം വാർഡിലാണ് താമസിക്കുന്നത്. വാർഡ് പന്ത്രണ്ടിലെ ഒരാൾക്കും ഇന്ന് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്.