കൊളച്ചേരിയിലെ വാർഡ് 12 ഉൾപ്പെടെ ജില്ലയിൽ 30 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണിൽ
കൊളച്ചേരി ,മയ്യിൽ പഞ്ചായത്തിലെ നിരവധി വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്തു
കണ്ണൂർ :- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരിയിലെ കാരയാപ്പ് (12) വാർഡ്, കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ ചെമ്മാടം (12) വാർഡ് എന്നിവ ഉൾപ്പെടുന്നു.
കൊളച്ചേരി പഞ്ചായത്തിൻ്റെ പന്ന്യങ്കണ്ടി വാർഡ് (3), കോടിപ്പൊയിൽ (7), പള്ളിപ്പറമ്പ് (8) വാർഡുകളെ കണ്ടയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് ബാബു അറിയിച്ചു.അതോടൊപ്പം മയ്യിൽ പഞ്ചായത്തിലെ ഒറപ്പൊടി (1) ,തായംപൊയിൽ (9) ,നിരന്തോട് (10) വാർഡുകളും കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി (1), ചട്ടുകപ്പാറ (15) വാർഡുകളും, മലപ്പട്ടം പഞ്ചായത്തിലെ വാർഡ് 2 എന്നിവ കണ്ടയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.