മോചന മുന്നേറ്റ സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ
:- നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ നിയമം റദ്ദ് ചെയ്യുക, 11ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെറ്റോവിന്റെ ആഭിമുഖ്യത്തിൽ മയ്യിലിൽ മോചനമുന്നേറ്റ സദസ്സ് സംഘടിപ്പിച്ചു. 

കെ.പി.എസ്.ടി എ മുൻ അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു.മഹേഷ് കുറ്റ്യാട്ടൂർ, സി.എം.പ്രസീത ,പി .വി.സുരേശൻ, പി.വി.ജലജകുമാരി, ബി.അമീർ പ്രസംഗിച്ചു.

Previous Post Next Post