കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ വേശാല ഇന്ദിരാ നഗറിൽ കോൺഗ്രസ്സ് സ്ഥാപിച്ച ബസ്സ് ഷെൽട്ടറും കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
പ്രതിഷേധ യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജന.സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് കെ.കെ എം ബഷീർ, കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡൻ്റ് പി കെ പ്രഭാകരൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ , മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി പി സിദ്ദിഖ്, മുൻ ബ്ലോക്ക് പ്രസിഡണ്ട് പത്മനാഭൻ മാസ്റ്റർ, എം പി ഗോപാലൻ നമ്പ്യാർ, മണ്ഡലം സിക്രട്ടറി തസ്ലീം എളമ്പയിൽ,അനസ് നമ്പ്രം എന്നിവർ സംസാരിച്ചു.
കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പി വി സതീശൻ സ്വാഗതവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഹാഷിം കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു.
നേരത്തെ തകർത്ത വെയിറ്റിംഗ് ഷെൽട്ടർ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ,കെപിസിസി സെക്രട്ടറി ചന്ദ്രൻതില്ലങ്കേരി, ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.