കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൊളച്ചേരി സ്വദേശിയായ വയോധികന്‍ മരിച്ചു

 

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കമ്പില്‍ പാട്ടയം ഫാത്തിമ മന്‍സിലില്‍ കെ വി അബ്ദുല്‍ ഹമീദ് (70) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. കഴിഞ്ഞയാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ഭാര്യ: ഫാത്തിമ. മക്കള്‍: കമാല്‍, ഷാഹിദ, സുലൈഖ.

ഇദ്ദേഹത്തിൻ്റെ ഖബറടക്കം പാട്ടയം മൈതാനി പള്ളി ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും.

Previous Post Next Post