കണ്ണാടിപറമ്പ് :- നാറാത്ത് ആരോഗ്യ വകുപ്പ് ഇന്ന് ദേശസേവ സ്കൂളിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 10 പേരുടെ കോവിഡ് റിസൾട്ട് പോസിറ്റീവ് ആയി. മൊത്തം 70 പേരെയാണ് പരിശോധിച്ചത്.
10 പേരിൽ 5 പേർ നാറാത്ത് പഞ്ചായത്ത് സ്വദേശികളും ,2പേർ വീതം കൊളച്ചേരി, കുറ്റ്യാട്ടൂർ സ്വദേശികളും ഒരാൾ ചിറക്കൽ സ്വദേശിയുമാണ്.(Kolachery varthakal online)
നാറാത്ത് പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് ആയ 5 പേർ പഞ്ചായത്തിലെ 14, 13, 11, 9 വാർഡിലെ താമസക്കാരാണ്.
വാർഡ് 14 ൽ രണ്ട് പേർക്കും മറ്റു വാർഡിൽ ഓരോരാൾക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. വാർഡ് 9 ലേത് നിലവിലെ കോവിഡ് രോഗിയിൽ retest നടത്തിയതായിരുന്നു.
കുറ്റ്യാട്ടൂർ പഞ്ചായത്തിൽ നിന്നും ടെസ്റ്റിന് ഹാജരായ 7 പേരിൽ രണ്ട് പേർക്കാണ് പോസറ്റീവ് ആയത്.വാർഡ് നമ്പർ 12, 16 ൽ പെട്ടവർക്കാണ് പോസറ്റീവ് ആയത്.
ഇന്നത്തെ ടെസ്റ്റിന് ഡോ. അഖിൽ, ഡോ.സൗമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഭാസ്കരൻ, സ്റ്റാഫ് നേഴ്സ് എൻ സുജിഷ, നേഴ്സ് നീമ എന്നിവർ നേതൃത്വം നൽകി.