തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും 385 ഡോക്ടർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി ആരംഭിച്ചു. അനധികൃതമായി വർഷങ്ങളായി സർവ്വീസിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന് കണ്ടെത്തിയവരെ പിരിച്ചു വിടാനൊരുങ്ങുന്നത്.
ഡോക്ടർമാരെ കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള മറ്റു 47 ജീവനക്കാരേയും പിരിച്ചു വിടാൻ തീരുമാനമായിട്ടുണ്ട്. ഡോക്ടർമാരും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് സർവ്വീസിൽ പ്രവേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.