കോവിഡ് ബാധിതർക്കും,ക്വാറൻ്റെയിനിലുള്ളവർക്കും തപാൽ വോട്ട് ; വോട്ടിംങ് സമയം വൈകിട്ട് 6 മണി വരെ നീട്ടി


തിരുവനന്തപുരം
:- ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതരായവർക്കും ,ക്വാറൻ്റയിനിൽ കഴിയുന്നവർക്കും തപാൽ വോട്ടു ചെയ്യാൻ സാധിക്കുന്ന രീതിയിൽ കേരളാ പഞ്ചായത്ത് (രണ്ടാം ഭേദഗതി ) ഓർഡിനൻസ് കേരളാ ഗവർണർ ഒപ്പുവച്ചു. ഇതു പ്രകാരം 2020 ലെ കേരളാ എപിഡമിക് ഡിസീസ് ഓർസിനൻസിൻ്റെ രണ്ടാം വകുപ്പ് എ ഖണ്ഡത്തിൽ നിർവ്വചിച്ച പ്രകാരമുള്ള സാ ക്രമിക രോഗം ബാധിച്ചയാളും രോഗ വ്യാപനം തടയുന്നതിനായി ക്വാറൻ്റയിനിൽ കഴിയുന്നയാൾക്കും തപാൽ വോട്ട് ചെയ്യാവുന്നതാണെന്നും അയാൾ മറ്റേതെങ്കിലും രീതിയിൽ വോട്ടു ചെയ്യാൻ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥ ചെയ്യുന്നു.

അതുപോലെ തന്നെ വോട്ടിംങ് സമയം രാവിലെ 7 മണി മുതൽ 6 മണി വരെയായി ദീർഘിപ്പിക്കുകയും ചെയ്തു. നിലവിൽ വോട്ടിംങ് സമയം 5 മണിക്കാണ് അവസാനിക്കാറുള്ളത്.



Previous Post Next Post