കൊളച്ചേരി :- കൊളച്ചേരി തീപ്പട്ടിക്കമ്പിനി - വേട്ടക്കൊരുമകൻ ക്ഷേത്രം കനാൽ റോഡിനിരുവശവുള്ള കാട് റോഡിലേക്ക് വളർന്നത് വഴിയാത്ര പോലും ദുർഘടമാക്കിയിരിക്കുകയാണ്.
ഈ റോഡിൽ വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്. ഒരു വശത്ത് കനാൽ കൂടി ആയതിനാൽ വിവിധ മൃഗക്കളുടെ സാനിധ്യവും ഇവിടെ ഉണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇങ്ങനെ കാട് വളരുന്ന വൻ ദുരന്തത്തിന് തന്നെ കാരണമാവുമെന്നതിനാൽ ഈ വളർന്ന കാട് നശിപ്പിക്കാനുള്ള പ്രവൃത്തി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.