തിരുവനന്തപുരം :- ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് യാത്രക്കാര്‍ പിഴയടച്ചാലും മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ലൈസന്‍സ് അയോഗ്യമാക്കല്‍, ഡ്രൈവിംഗ് പുനപരിശീലനം, സാമൂഹ്യ സേവനം എന്നീ നടപടികളില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന നിയമം 206 ാം വകുപ്പിലെ നാലാം ഉപവകുപ്പ് അനുസരിച്ച് ഒക്‌ടോബര്‍ ഒന്ന് മുതല്‍ പൊലീസ് ഓഫീസര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഹെല്‍മറ്റ് വെക്കാത്ത യാത്രക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധനക്കിടെ പിടിച്ചെടുത്ത് അയോഗ്യമാക്കുന്നതിന് അയക്കാന്‍ അധികാരമുണ്ട്.
ആയതിനാല്‍ മുഴുവന്‍ ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കമ്മീഷണര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.